പാ​ലാ​യി​ൽ വ​നി​താ ഗു​മ​സ്ത​യ്ക്കുനേരെ കൈ​യേ​റ്റ​ശ്ര​മം
പാ​ലാ​യി​ൽ വ​നി​താ ഗു​മ​സ്ത​യ്ക്കുനേരെ കൈ​യേ​റ്റ​ശ്ര​മം
Thursday, December 2, 2021 6:01 PM IST
പാ​ലാ: പാ​ലാ​യി​ൽ വ​നി​താ ഗു​മ​സ്ത​യ്ക്കുനേരെ കൈ​യേ​റ്റ​ശ്ര​മം. കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. പാ​ലാ കു​ടും​ബ കോ​ട​തി ഗു​മ​സ്ത റി​ൻ​സി​ക്ക് നേ​രെ​യാ​ണ് കൈ​യേ​റ്റ​ശ്ര​മ​മു​ണ്ടാ​യ​ത്.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​യു​ടെ​യും ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​യു​ടെ​യും വി​വാ​ഹ മോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ കു​ട്ടി​യെ ഭ​ർ​ത്താ​വി​നെ കാ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഈ ​ഉ​ത്ത​ര​വ് മൂ​ന്ന് ത​വ​ണ യു​വ​തി​യു​ടെ കു​ടും​ബം കൈ​പ്പ​റ്റി​യി​രുന്നില്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഗു​മ​സ്ത ഈ ​ഉ​ത്ത​ര​വു​മാ​യി യു​വാ​വി​നോ​പ്പം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് യു​വ​തി​യു​ടെ അ​ച്ഛ​ൻ ജെ​യിം​സും സ​ഹോ​ദ​ര​ൻ നി​ഹാ​ലുമാണ്. ഇ​വ​ർ​ക്കെ​തി​രെ ഗു​മ​സ്ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.