ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് പൊ​ട്ടി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് പൊ​ട്ടി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Wednesday, December 1, 2021 11:31 PM IST
മ്യൂ​ണി​ക്ക്: ജ​ർ​മ​ൻ‌ ന​ഗ​ര​മാ​യ മ്യൂ​ണി​ക്കി​ൽ ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്തേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന റെ​യി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ഡോ​ണേ​ഴ്‌​സ്‌​ബെ​ർ​ഗ​ർ ബ്രി​ഡ്ജി​ന​ടു​ത്ത് ട​ണ​ൽ പ​ണി​ക്കി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ ഒ​രു എ​ക്‌​സ്‌​ക​വേ​റ്റ​ർ മ​റി​ഞ്ഞു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു മ്യൂ​ണി​ക്കി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ട്രെ​യി​ൻ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ബ​വേ​റി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ജോ​ക്കിം ഹെ​ർ​മ​ൻ പ​റ​ഞ്ഞു. വ​ലി​പ്പ​വും രൂ​പ​വും വ​ലി​ശ ശ​ക്തി​യു​ള്ള ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം ഏ​ഴു​പ​തി​ല​ധി​കം വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും യു​ദ്ധ​ത്തി​ന്‍റെ കേ​ന്ദ്ര​സ്ഥാ​ന​മാ​യി​രു​ന്ന ജ​ര്‍​മ​നി​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് പ​തി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.