കു​ഞ്ഞി​നെ മാ​റ്റി​യ സം​ഭ​വം: അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും
കു​ഞ്ഞി​നെ മാ​റ്റി​യ സം​ഭ​വം: അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും
Saturday, October 23, 2021 1:59 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മ്മ​യി​ൽ​നി​ന്നും കു​ഞ്ഞി​നെ മാ​റ്റി​യ കേ​സി​ല്‍ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. മ​റ്റ് ബ​ന്ധു​ക്ക​ളോ​ടും പോലീസ് വി​വ​രം തേ​ടും.

അ​തി​നി​ടെ അ​നു​പ​മ​യു​ടെ കു​ട്ടി​യു​ടെ വി​വ​രം തേ​ടി കേ​ന്ദ്ര അ​ഡോ​പ്ഷ​ന്‍ റി​സോ​ഴ്സ് സ​മി​തി​ക്ക് പോ​ലീ​സ് ക​ത്ത​യ​ച്ചു. 2020 ഒ​ക്ടോ​ബ​ര്‍ 19നും 25​നും ഇ​ട​യി​ല്‍ ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ വി​വ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.



അ​തേ​സ​മ​യം ‌ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ൻ അ​നു​പ​മ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​നു​പ​മ സ​മ​രം ആ​രം​ഭി​ച്ച​ത്.

വ​നി​താ ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലും പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. വ​നി​താ​ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും വി​ശ്വാ​സ​മി​ല്ലെ​ന്നും അ​നു​പ​മ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.