മ​ഴ​യെ​ത്തും മു​ൻ​പെ ജാഗ്രത; ക​ല്ലാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു
മ​ഴ​യെ​ത്തും മു​ൻ​പെ ജാഗ്രത; ക​ല്ലാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു
Thursday, October 21, 2021 7:56 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി ക​ല്ലാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ 10 സെ.​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. പു​ല​ർ​ച്ചെ 2.30 ന് ​ആ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ഇ​തി​ലൂ​ടെ 10 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ക​ല്ലാ​ർ, ചി​ന്നാ​ർ പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലും ഇ​ന്ന് രാ​വി​ലെ​യും ഇ​ടു​ക്കി​യി​ൽ കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു ശേ​ഷം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

ബു​ധാ​നാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം അ​ഞ്ച​രി​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യി​ക്കു​ന്നു. അ​ഞ്ച് വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. വീ​ട്ടി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത് എ​ട്ട് ഡാ​മു​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, ക​ല്ലാ​ർ​കു​ട്ടി, കു​ണ്ട​ള, ലോ​വ​ർ പെ​രി​യാ​ർ, പൊ​ന്മു​ടി, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ക്കി (ആ​ന​ത്തോ​ട്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഷോ​ള​യാ​ർ- പൊ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മു​ക​ളി​ലു​മാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ മാ​ട്ടു​പ്പെ​ട്ടി, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​മ്പ ഡാ​മു​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മൂ​ഴി​യാ​റി​ൽ യെ​ല്ലോ അ​ല​ർ​ട്ടും എ​റ​ണാ കു​ളം ജി​ല്ല​യി​ലെ ഇ​ട​മ​ല​യാ​റി​ൽ ബ്ലൂ ​അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ല്ലാ​ർ, ഇ​ര​ട്ട​യാ​ർ, ആ​ന​യി​റ​ങ്ക​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ ബാ​ണാ​സു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ല. റെ​ഡ് അ​ല​ർ​ട്ട് മൂ​ന്നാം​ഘ​ട്ട അ​റി​യി​പ്പാ​ണ്. ഓ​റ​ഞ്ച് ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റ​യും ബ്ലൂ ​ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ​യും മു​ന്ന​റി​യി​പ്പാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.