സ്വകാര്യബസ് ബൈക്കിലിടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം
1601379
Monday, October 20, 2025 11:36 PM IST
തുറവൂർ: വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലയ്ക്കു സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. അച്ഛനോടൊപ്പം ശബരീശൻ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. നിഷാദും ശബരീശൻ അയ്യനും ശബരീശന്റെ സഹോദരനും ഒന്നിച്ച് തുറവൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു.
ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശൻ തെറിച്ചുവീണ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. പരിക്കേറ്റ നിഷാദും ശബരീശന്റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ ശാന്തിനി. സഹോദരൻ ഗൗരീശൻ അയ്യൻ. പട്ടണക്കാട് പോലീസ് കേസെടുത്തു.