കോ​ൽ​ക്ക​ത്ത​യ്ക്ക് ടോ​സ്; ചെ​ന്നൈ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു
കോ​ൽ​ക്ക​ത്ത​യ്ക്ക് ടോ​സ്; ചെ​ന്നൈ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു
Friday, October 15, 2021 7:25 PM IST
ദു​ബാ​യി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2021 സീ​സ​ണ്‍ ഫൈ​ന​ലി​ല്‍ ടോ​സ് നേ​ടി​യ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ല്‍ നി​ന്ന് മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​രു ടീ​മും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

2012 സീ​സ​ണി​ലെ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ​യും. അ​ന്ന് സി​എ​സ്കെ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി കെ​കെ​ആ​ർ ക​ന്നി​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ധോ​ണി​യു​ടെ കീ​ഴി​ല്‍ നാ​ലാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ചെ​ന്നൈ ഇ​റ​ങ്ങു​ന്ന​ത്. ടീ​മി​ന്‍റെ ഒ​മ്പ​താം ഐ​പി​എ​ല്‍ ഫൈ​ന​ലാ​ണി​ത്. 2012, 2014 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഫൈ​ന​ല്‍ ക​ളി​ച്ച കോ​ല്‍​ക്ക​ത്ത ര​ണ്ടു വ​ട്ട​വും കി​രീ​ട​വു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.