എ​ന്തൊ​രു ഗ​തി​കേ​ട്..! മ​മ​ത​യെ പു​ക​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു
എ​ന്തൊ​രു ഗ​തി​കേ​ട്..! മ​മ​ത​യെ പു​ക​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു
Monday, September 27, 2021 3:30 PM IST
പ​നാ​ജി: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ പു​ക​ഴ്ത്തി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ ഗോ​വയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ലൂ​സി​ഞ്ഞോ ഫ​ലേ​റൊ കോ​ൺ​ഗ്ര​സ് വി​ട്ടു. കോ​ൺ​ഗ്ര​സു​മാ​യു​ള്ള 40 വ​ർ​ഷം നീ​ണ്ട ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ച്ച​ത്.

ലൂ​സി​ഞ്ഞോ ഉ​ട​ൻ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നേ​ര​ത്തേ, ലൂ​സി​ഞ്ഞോ മ​മ​ത ബാ​ന​ർ​ജി​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ദി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത് മ​മ​ത‍​യാ​ണെ​ന്നും അ​വ​രു​ടെ ത​ന്ത്രം വി​ജ​യം ക​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്ര​ശം​സ.

കോ​ൺ​ഗ്ര​സി​ൽ വ​ള​രെ ഏ​റെ​ക്കാ​ലാം നി​ശ​ബ്ദ​നാ​യി​നി​ന്ന് എ​ല്ലാം സ​ഹി​ച്ചു. കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ഗോ​വ​ക്കാ​രു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ഈ ​ക​ഷ്ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഗോ​വ​യി​ൽ പു​തി​യ പ്ര​ഭാ​തം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ലൂ​സി​ഞ്ഞോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.