ജോ​ക്കോ​വി​ച്ചി​ന്‍റെ മെ​ഡ​ൽ സ്വ​പ്ന​വും പൊ​ലി​ഞ്ഞു; പാ​ബ്ലോ ക​രേ​നോ​യ്ക്ക് വെ​ങ്ക​ലം
ജോ​ക്കോ​വി​ച്ചി​ന്‍റെ മെ​ഡ​ൽ സ്വ​പ്ന​വും പൊ​ലി​ഞ്ഞു; പാ​ബ്ലോ ക​രേ​നോ​യ്ക്ക് വെ​ങ്ക​ലം
Saturday, July 31, 2021 3:17 PM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ടെ​ന്നീ​സി​ൽ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന് വീ​ണ്ടും പി​ഴ​ച്ചു. പു​രു​ഷ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ്പെ​യി​ന്‍റെ പാ​ബ്ലോ ക​രേ​നോ ബു​സ്ത​യോ​ട് സെ​ർ​ബി​യ​ൻ താ​രം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ഒ​ന്നി​നെ​തി​രേ ര​ണ്ടും സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജോ​ക്കോ​യു​ടെ പ​രാ​ജ​യം. സ്കോ​ർ 6-4,6-7,6-3

ആ​ദ്യ സെ​റ്റ് പാ​ബ്ലോ​യ്ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് വ​ച്ച ജോ​ക്കോ​വി​ച്ച് ര​ണ്ടാം സെ​റ്റി​ൽ തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ആ ​മി​ക​വ് മൂ​ന്നാം സെ​റ്റി​ൽ നി​ല​നി​ർ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ടോ​ക്കി​യോ​യി​ൽ​നി​ന്നും വ്യ​ക്ത​ഗ​ത ഇ​ന​ത്തി​ൽ മെ​ഡ​ൽ ഇ​ല്ലാ​തെ ജോ​ക്കോ​വി​ച്ച് പു​റ​ത്താ​യി.

ടെ​ന്നീ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ ജോ​ക്കോ​വി​ച്ചി​ന് മി​ക്സ്ഡ് ഡ​ബി​ൾ​സി​ൽ വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​രം കൂ​ടി ബാ​ക്കി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.