തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത: മു​ഖ്യ​മ​ന്ത്രി
Tuesday, June 15, 2021 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലെ രോ​ഗ​വ്യാ​പ​ന​ത്തോ​ത് അ​നു​സ​രി​ച്ച് അ​ടു​ത്ത ആ​ഴ്ച​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്നു. തൃ​ശൂ​രി​ൽ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​കും. മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു മൊ​ത്ത​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച 16 ശ​ത​മാ​നം കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​മാ​സം 20ന് 1.2 ​ല​ക്ഷ​വും 27 ആ​കു​മ്പോ​ൾ 95,000വും ​ആ​യി ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.1 ശ​ത​മാ​ന​മാ​ണ്. ‌‌‌

തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ ജി​ല്ല​ക​ളി​ലും ടി​പി​ആ​ർ പ​തി​ന​ഞ്ചി​ൽ താ​ഴെ​യെ​ത്തി. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി. മേ​യ് ആ​റി​ന് 42,464 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. മേ​യ് 15ന് ​ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 27.8 ശ​ത​മാ​നം ആ​യി ഉ​യ​ർ​ന്നി​രു​ന്നു. പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​ഞ്ഞ് തി​ങ്ക​ളാ​ഴ്ച 12,246 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​ക്ടീ​വ് കേ​സു​ക​ൾ മേ​യ് പ​തി​ന​ഞ്ചി​ന് 4,45,334 ആ​യി​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച 1,12,361 ആ​യി കു​റ​ഞ്ഞു.

ഐ​സി​യു കി​ട​ക്ക​ക​ളു​ടെ 63 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്ന​ത്. വെ​ൻ​റി​ലേ​റ്റ​റു​ക​ളി​ൽ 32 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ട​യ്ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​പെ​ട്ട ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​രോ​ഗ​ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.