ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, June 14, 2021 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 16ന് ​ശേ​ഷം ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​വ്യാ​പ​ന ത്രീ​വ്ര​ത അ​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണം വ​രും. ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വീ​ടു​ക​ളി​ൽ നി​ന്നാ​ണ് കോവിഡ് രോ​ഗം ഇ​പ്പോ​ൾ വ്യാപകമായി പ​ട​രു​ന്ന​ത്. അ​ത് ത​ട​യാ​ൻ മാ​ർ​ഗം സ്വീ​ക​രി​ക്കും. മൂ​ന്നാം ത​രം​ഗം ത​ട​യാ​ൻ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ വേ​ണം. കാ​ര്യ​ത്തി​ന്റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി, അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ ലോ​ക്ഡൗ​ണി​നോ​ട് സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.