ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​രം വി​ട്ടു; ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രും
ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​രം വി​ട്ടു; ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രും
Sunday, May 16, 2021 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​രം വി​ട്ടെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും ര​ണ്ടു ദി​വ​സം കൂ​ടി തു​ട​രും. അ​ത​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ ടൗ​ട്ടേ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നീ​ങ്ങി തിങ്കളാഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഗു​ജ​റാ​ത്ത് തീ​ര​ത്തെ​ത്തു​മെ​ന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​ർ, മ​ഹു​വ (ഭാ​വ്ന​ഗ​ർ ജി​ല്ല ) തീ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റ നി​ഗ​മ​നം.

ഗു​ജ​റാ​ത്ത്, ദി​യു തീ​ര​ങ്ങ​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ള തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം ചൊ​വ്വാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന​തി​നാ​ൽ അ​തി​തീ​വ്ര​മോ അ​തി​ശ​ക്ത​മോ ആ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്നും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച​യ്ക്കു ശേ​ഷം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യു​മെ​ങ്കി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.