"വാ​ക്‌​സി​ൻ എ​ന്തി​നാ​ണ് നി​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്'; മോ​ദി​ക്കെ​തി​രേ പോ​സ്റ്റ​റു​ക​ൾ, അ​റ​സ്റ്റ്
"വാ​ക്‌​സി​ൻ എ​ന്തി​നാ​ണ് നി​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്'; മോ​ദി​ക്കെ​തി​രേ പോ​സ്റ്റ​റു​ക​ൾ, അ​റ​സ്റ്റ്
Sunday, May 16, 2021 11:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 17 പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം ചോ​ദ്യം ചെ​യ്താ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

"ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട വാ​ക്‌​സി​നു​ക​ള്‍ എ​ന്തി​നാ​ണ് മോ​ദി​ജീ നി​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്'- എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. എ​ണ്ണൂ​റി​ല​ധി​കം പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.