ക​ടി​ച്ചു തൂ​ങ്ങി​യാ​ൽ അ​ടി​ച്ചി​റ​ക്കും; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ പോ​സ്റ്റ​ർ
ക​ടി​ച്ചു തൂ​ങ്ങി​യാ​ൽ അ​ടി​ച്ചി​റ​ക്കും; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ പോ​സ്റ്റ​ർ
Saturday, May 8, 2021 5:20 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ. ക​ടി​ച്ചു തൂ​ങ്ങി​യാ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​ച്ചി​റ​ക്കേ​ണ്ടി വ​രു​മെ​ന്നും പാ​ർ​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു​വെ​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കെ​പി​സി​സി​യി​ലെ സു​ഖ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കെ​പി​സി​സി​യി​ലെ അ​ച്ചി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സേ​വ് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന് മു​ൻ​പി​ലാ​ണ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​മ​ർ​ഷം മ​റ​നീ​ക്കി പു​റ​ത്തു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​പോ​സ്റ്റ​റു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.