സൈ​ക്ല​ത്തോ​ണി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം
Wednesday, April 14, 2021 1:15 PM IST
തി​രു​വ​ന​ന്ത​പു​രം/​കോ​ഴി​ക്കോ​ട്: ദേ​ശീ​യ അ​ഗ്നി​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ സം​സ്ഥാ​ന അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും സൈ​ക്ല​ത്തോ​ണു​ക​ൾ ആ​രം​ഭി​ച്ചു.

കോ​ഴി​ക്കോ​ട് മീ​ൻ​ച​ന്ത ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫീ​സ​ർ ടി. ​ര​ജീ​ഷ് സൈ​ക്ല​ത്തോ​ണി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡി​എ​ഫ്ഒ മൂ​സ വ​ട​ക്കേ​തി​ൽ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​വി. വി​ശ്വാ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ചീ​ഫ് വാ​ർ​ഡ​ൻ സി​നീ​ഷ്, എ​റ​ണാ​കു​ളം ഡി​വി​ഷ​ന​ൽ വാ​ർ​ഡ​ൻ ബി​നു മി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ച്ചി ഐ​എ​ഡ​ബ്ലു​സി​ആ​ർ ഡ​യ​റ​ക്ട​റും റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫീ​സ​റു​മാ​യ എം.​ജി. രാ​ജേ​ഷ് ആ​ണ് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സൈ​ക്ല​ത്തോ​ൺ ടീ​മി​ന്‍റെ റൈ​ഡ് ക​മാ​ൻ​ഡ​ർ. കൊ​ച്ചി ഐ​എ​ഡ​ബ്ല്യു​സി ആ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേം​നാ​ഥ് റൈ​ഡ് ലീ​ഡ​റാ​യും ഒ​പ്പ​മു​ണ്ട്.

ഇ​വ​രോ​ടൊ​പ്പം അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ലെ​യും സി​വി​ൽ ഡി​ഫ​ൻ​സി​ലെ​യും സൈ​ക്കി​ളി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സൈ​ക്ല​ത്തോ​ണു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 17ന് ​രാ​വി​ലെ കൊ​ച്ചി​യി​ൽ സം​ഗ​മി​ക്കും.

ദേ​ശീ​യ ഫ​യ​ർ സ​ർ​വീ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി അ​ഗ്നി​സു​ര​ക്ഷ​യും മു​ൻ​ക​രു​ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രും സൈ​ക്ല​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.