നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം; ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു
Sunday, April 11, 2021 10:16 PM IST
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ 150 കു​ടി​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ നോ​യി​ഡ​യി​ലെ ബെ​ഹ​ലോ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. 150ഓ​ളം കു​ടി​ലു​ക​ൾ ക​ത്തി​യ​മ​ർ​ന്നു​വെ​ന്നും ര​ണ്ടു കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു​വെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഹ​രീ​ഷ് ച​ന്ദ​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.