മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ സി​പി​ഐ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി
Friday, April 9, 2021 12:01 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ സി​പി​ഐ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ചേ​ര്‍​ത്ത​ല ക​രു​വ ലോ​ക്ക​ല്‍ ക​മ്മി​റ്റി മു​ന്‍ സെ​ക്ര​ട്ട​റി പി. ​പ്ര​ദ്യോ​തി​നെ​യാ​ണ് പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

പ്ര​ദ്യോ​തി​ന് ക​രു​വ ബൂ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​തി​രു​ന്ന​വ​രെ കു​റി​ച്ച് നേ​തൃ​ത്വം വി​വ​രം തേ​ടി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​ദ്യോ​തി​നെ​തി​രെ​യാ​ണ് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.