ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​മെ​ന്ന് മു​ല്ല​പ്പ​ള്ളി; ജ​യി​ച്ചാ​ൽ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാം
Monday, March 8, 2021 11:29 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മ്മ​തി​ച്ചു. മ​ത്സ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​നം​മാ​റ്റം.

ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാ​മെ​ന്ന നി​ർ​ദ്ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ താ​ൻ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും മ​ത്സ​ര രം​ഗ​ത്തു​വ​രു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. മു​ല്ല​പ്പ​ള്ളി​യെ ഒ​ഴി​വാ​ക്കി​യു​ള്ള പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി​യ​ത്.

മു​ല്ല​പ്പ​ള്ളി ജ​യി​ച്ചാ​ൽ കെ.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന ഫോ​ർ​മു​ല​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം. സു​ധാ​ക​ര​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ വി​കാ​ര​മു​ണ്ട്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം ഈ ​ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​തും കൂ​ടി പ​രി​ഗ​ണി​ച്ചാ​വും തീ​രു​മാ​ന​മു​ണ്ടാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.