സ്പി​ൻ മാ​ജി​ക്കി​ൽ ക​റ​ങ്ങി വീ​ണ് ഇം​ഗ്ല​ണ്ട്, അ​ക്സ​റി​ന് ആ​റ് വി​ക്ക​റ്റ്
Wednesday, February 24, 2021 6:40 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പി​ങ്ക് ബോ​ൾ ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​വ​സം ത​ന്നെ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ന് സ​മാ​പ​നം. ആ​ർ. അ​ശ്വി​നും അ​ക്സ​ർ പ​ട്ടേ​ലും ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം 48.4 ഓ​വ​റി​ൽ 112-10 അ​വ​സാ​നി​ച്ചു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്ക് ക്രോ​ളി (53) ആ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ക്രോ​ളി​ക്കു പു​റ​മേ നാ​യ​ക​ൻ ജോ ​റൂ​ട്ട് (17), ബെ​ൻ ഫോ​ക്സ് (12), ജോ​ഫ്ര ആ​ർ​ച്ച​ർ (11) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

ഇ​ന്ത്യ​യ്ക്കാ​യി 21.4 ഓ​വ​റി​ൽ 38 റ​ണ്‍​സ് വ​ഴ​ങ്ങി അ​ക്സ​ർ പ​ട്ടേ​ൽ ആ​റ് വി​ക്ക​റ്റും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ മൂ​ന്നും വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​രു​വ​രു​ടെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ല്‍ ഓ​രോ​ന്ന് ജ​യി​ച്ചു​ക​ഴി​ഞ്ഞ ഇ​ന്ത്യ​യ്ക്കും ഇം​ഗ്ല​ണ്ടി​നും ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ഫൈ​ന​ല്‍ സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ ഈ ​ടെ​സ്റ്റി​ല്‍ ജ​യം അ​നി​വാ​ര്യമാണ്. ശേ​ഷി​ക്കു​ന്ന ര​ണ്ട് ടെ​സ്റ്റി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ണ്ടെ​ങ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് ഫൈ​ന​ലി​ലെ​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.