ക്ഷ​ണം പ്ര​തീ​ക്ഷി​ച്ചു; എ​ങ്കി​ലും സ​ന്തോ​ഷ​മു​ള്ള ദി​വ​സ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, January 28, 2021 12:33 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​മു​ള​ള ദി​വ​സ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എം​പി​മാ​രെ ഒ​ഴി​വാ​ക്കാ​റി​ല്ല. ത​റ​ക്ക​ല്ലി​ട്ട​ത് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. പാ​ര്‍​ല​മെ​ന്‍റി​ല്‍ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൈ​പ്പാ​സി​നാ​യി താ​ൻ ഒ​ട്ടേ​റെ പ്ര​യ​ത്‌​നി​ച്ചു. ക്ഷ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വേ​ണു​ഗോ​പാ​ലി​നെ ക്ഷ​ണി​ക്കാ​ത്ത വി​വ​രം ത​നി​ക്ക് അ​റി​യി​ല്ല​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. താ​നാ​ണ് ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ന് അ​നു​മ​തി വാ​ങ്ങി ആ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------