ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല കോ​വി​ഡ്‌ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ന​ട​ത്തും
Wednesday, January 27, 2021 7:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല കോ​വി​ഡ്‌ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു ന​ട​ത്താ​ന്‍ തീ​രു​മാ​നം. ച​ട​ങ്ങു​ക​ള്‍ ആ​ചാ​ര​പ​ര​മാ​യി ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി ന​ട​ത്തും. ക്ഷേ​ത്ര​പ​രി​സ​ര​ത്തെ കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ത​വ​ണ ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

കു​ത്തി​യോ​ട്ടം, വി​ള​ക്കു​കെ​ട്ട്, താ​ല​പ്പൊ​ലി തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കു​വാ​നും തീ​രു​മാ​ന​മാ​യി. ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ മാ​ത്ര​മാ​യി പൊ​ങ്കാ​ല പ​രി​മി​ത​പ്പെ​ടു​ത്തും. ശ​ബ​രി​മ​ല മാ​തൃ​ക​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യാ​യി​രി​ക്കും ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

പ​ര​മാ​വ​ധി എ​ത്ര പേ​രെ പ്ര​വേ​ശി​പ്പി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് തീ​രു​മാ​നം എ​ടു​ക്കും. പൊ​തു​നി​ര​ത്തു​ക​ളി​ലോ മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ പൊ​ങ്കാ​ല​യി​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------