കെ.​വി. തോ​മ​സ് വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി; ശ​നി​യാ​ഴ്ച ഗ​ലോ​ട്ടു​മാ​യി ച​ർ​ച്ച
Friday, January 22, 2021 8:22 PM IST
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മു​ൻ​മ​ന്ത്രി കെ.​വി. തോ​മ​സ് വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി. ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​മാ​ണ് മാ​റ്റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ടു​മാ​യി ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്താ സ​മ്മേ​ള​നം മാ​റ്റി​യ​ത്. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന കെ.​വി തോ​മ​സ് അ​ശോ​ക് ഗ​ലോ​ട്ടു​മാ​യി ച​ർ​ച്ച ന​ട​ത്തും.

പാ​ർ​ട്ടി​യി​ൽ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു​വെ​ന്നാ​ണു കെ.​വി. തോ​മ​സി​ന്‍റെ പ്ര​ധാ​ന പ​രാ​തി. എ​റ​ണാ​കു​ള​ത്തെ സി​റ്റിം​ഗ് എം​പി​യാ​യി​രു​ന്നി​ട്ടും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട ത​നി​ക്കു നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹം ഉ​യ​ർ​ത്തു​ന്നു.

പാ​ർ​ട്ടി വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു മാ​റു​മെ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​പ്പോ​ൾ അ​തു നി​ഷേ​ധി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യു​മി​ല്ല. അ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് വി​ട്ടു​വ​ന്നാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നു സി​പി​എം ജി​ല്ലാ നേ​തൃ​ത്വം പ​ര​സ്യ​മാ​യി പ​റ​യു​ക​യും ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് വി​ടാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു ‌കെ.​വി. തോ ​മ​സ് പി​ന്നോ​ട്ടു പോ​യ​താ​യാ​ണ് ഒ​ടു​വി​ലെ സൂ​ച​ന​ക​ൾ. സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും ഭാ​വി​തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ൻ അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

സി​പി​എം ജി​ല്ലാ നേ​തൃ​ത്വം സ്വാ​ഗ​തം ചെ​യ്തെ​ങ്കി​ലും സീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രാ​ത്ത​തും പാ​ർ​ട്ടി വി​ടാ​നു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്നു കെ.​വി. തോ​മ​സി​നെ ത​ട​യു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തെ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എം.​എം. ലോ ​റ​ന്‍​സ് വി​മ​ര്‍​ശി​ച്ച​തും തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------