നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് ഇ​ടി​ച്ചു താ​ഴ്ത്തി​യ ആ​ദ്യ​ത്തെ സ്പീ​ക്ക​റാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​ൻ: ചെ​ന്നി​ത്ത​ല
Thursday, January 21, 2021 1:57 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് ഇ​ടി​ച്ചു​ത്താ​ഴ്ത്തി​യ ആ​ദ്യ​ത്തെ സ്പീ​ക്ക​റാ​യി​ട്ടാ​കും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ പേ​ര് ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ലി​രി​ക്കാ​ന്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന് എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഏ​റ്റ​വും മ​ഹ​ത്താ​യ സ്ഥാ​ന​മാ​ണ് സ്പീ​ക്ക​റു​ടേ​ത്. സ്പീ​ക്ക​ര്‍ സ​ഭ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് സ്പീ​ക്ക​ര്‍​ക്ക് മാ​ര്‍​ഗ​ദീ​പ​മാ​കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ കാ​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് ഇ​ടി​ച്ചു​ത്താ​ഴ്ത്തി​യ ആ​ദ്യ​ത്തെ സ്പീ​ക്ക​റാ​യി​ട്ടാ​കും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ പേ​ര് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ടം വ​ലി​ച്ചെ​റി​ഞ്ഞ സം​ഘ​ത്തി​ലെ അം​ഗ​മ​ല്ലേ അ​ങ്ങ്?. സ്പീ​ക്ക​ര്‍ പ​ദ​വി​യു​ടെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ ആ​ര്‍​ക്കും അ​ത് ചെ​യ്യാ​ന്‍ പ​റ്റി​ല്ല. ഈ ​നി​യ​മ​സ​ഭ​യി​ല്‍ ത​ന്നെ സ്പീ​ക്ക​റാ​യി പ​രി​ഗ​ണി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​ങ്ങ് സ്വ​യം പ​റ​യ​ണ​മാ​യി​രു​ന്നു. സ്പീ​ക്ക​റു​ടെ ക​സേ​ര എ​ടു​ത്തെ​റി​ഞ്ഞ ആ​ള്‍​ക്ക് ആ ​ക​സേ​ര​യി​ല്‍ ഇ​രു​ന്ന് അം​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

നേ​ര​ത്തെ അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. 2012-ല്‍ ​അ​ദ്ദേ​ഹ​ത്തെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം വ്യ​ക്തി ആ ​സ്ഥാ​ന​ത്തി​രു​ന്നാ​ല്‍ ഇ​തി​നെ​ക്കാ​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട. സ്പീ​ക്ക​ര്‍ പ​ദ​വി ഉ​ന്ന​ത​മാ​യ സ്ഥാ​ന​മാ​ണ്. പ​ക്വ​ത​യെ​ത്തി​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ്പീ​ക്ക​റാ​വു​ക. അ​വ​ര്‍ സ്പീ​ക്ക​റാ​യാ​ല്‍ നി​ഷ്പ​ക്ഷ​രാ​കും. എ​ന്നാ​ല്‍ ആ ​ജ​നാ​ധി​പ​ത്യ സ​ങ്ക​ല്പ​ത്തെ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ത​ക​ര്‍​ത്തെ​റി​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി കേ​ട്ട് ജ​ഡ്ജി അ​ന്തം​വി​ട്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ജ​ഡ്ജി അ​ന്തം​വി​ട്ടെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ ബോ​ധം​കെ​ട്ട് വീ​ഴും. സ്വ​പ്‌​ന സു​രേ​ഷു​മാ​യി സ്പീ​ക്ക​ര്‍​ക്ക് എ​ന്താ​ണ് ബ​ന്ധം? യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന നി​ല​യി​ല്‍ അ​റി​യാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്പീ​ക്ക​റു​ടെ പ​ദ​വി​യി​ലി​രു​ന്ന് യോ​ഗ്യ​ത​യി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​തി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ലാ​ളി​ത്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ത​മ്പി സാ​റി​ന്‍റെ പേ​രി​ല്‍ ഇ​ത്ര​യും വ​ലി​യ ധൂ​ര്‍​ത്ത് കാ​ണി​ക്കാ​ന്‍ ഒ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​ട്ട് എ​ങ്ങ​നെ തോ​ന്നി​യെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഹാ​ളി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് 16 കോ​ടി​യെ​ന്ന് പ​റ​ഞ്ഞി​ട്ട് 12 കോ​ടി ആ​യേ ഉ​ള്ളൂ​വെ​ന്ന് പ​റ​യു​ന്നു. ആ​ദ്യം അ​തി​ന് എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​വ​ന്‍റെ ത​ല പ​രി​ശോ​ധി​ക്ക​ണം. ഈ ​ധൂ​ര്‍​ത്തി​നോ​ട് ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി​യു​ടെ ആ​ത്മാ​വ് പോ​ലും പൊ​റു​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഇ​എം​എ​സി​ന് സ്മാ​ര​കം പ​ണി​യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ എ​തി​ര​ല്ല. കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി പൊ​ളി​ച്ചി​ട്ട് വേ​ണോ 82 ല​ക്ഷം രൂ​പ​യു​ടെ ഇ​എം​എ​സ് സ്മൃ​തി മ​ന്ദി​രം പ​ണി​യാ​ന്‍. സ​ഭ ടി​വി എ​ന്ന ആ​ശ​യ​ത്തി​ന് ഞ​ങ്ങ​ള്‍ എ​തി​ര​ല്ല. എ​ന്നാ​ല്‍ അ​തി​ന്‍റെ പേ​രി​ലു​ള്ള ധൂ​ര്‍​ത്തി​നെ​യാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എം. ​സ്വ​രാ​ജ് സ്പീ​ക്ക​ര്‍​ക്ക് അ​വാ​ര്‍​ഡ് ല​ഭി​ച്ചെ​ന്ന് പ​റ​ഞ്ഞു. എം​ഐ​ടി ആ​ണ് സ്പീ​ക്ക​ര്‍​ക്ക് അ​വാ​ര്‍​ഡ് കൊ​ടു​ത്ത​ത്. അ​വ​ര്‍​ക്കാ​ണ് ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് ഡെ​മോ​ക്ര​സി​യു​ടെ പേ​രി​ല്‍ അ​ഞ്ച് കോ​ടി​യു​ടെ ക​രാ​ര്‍ ന​ല്‍​കി​യ​ത്. അ​ഞ്ച് കോ​ടി​യു​ടെ ക​രാ​ര്‍ ന​ല്‍​കി​യാ​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല സ്പീ​ക്ക​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡൊ​ക്കെ ല​ഭി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------