ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി; സി​ബി​ഐ കു​റ്റ​പ​ത്രം സി​ജെഎം കോ​ട​തി​യി​ൽ
Tuesday, January 19, 2021 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സി​ബി​ഐ കോ​ട​തി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു കൈ​മാ​റി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള വ​കു​പ്പ് ഒ​ഴി​വാ​ക്കി​യ​തി​നാ​ലാ​ണ് കോ​ട​തി ഇ​ങ്ങ​നെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ എം​ഡി കെ.​എ. ര​തീ​ഷ്, മു​ൻ ചെ​യ​ർ​മാ​നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​രാ​റു​കാ​ര​നാ​യ ജ​യ്മോ​ഹ​ൻ എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്ര​ത്തി​ലെ മൂ​ന്നു പ്ര​തി​ക​ൾ. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​ഞ്ച​ന, ഗു​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ള്ള​ത്.

ചെ​റി​യ വ​കു​പ്പു പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ സി​ജ​ഐം കോ​ട​തി​യാ​ണ് സി​ബി​ഐ​ക്കു വേ​ണ്ടി ന​ട​ത്തു​ക. സ​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള വ​കു​പ്പ് സി​ബി​ഐ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സി​ബി​ഐ കോ​ട​തി സി​ജെഎം കോ​ട​തി​ക്കു കൈ​മാ​റി​യ​ത്.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ഇ​ട​പാ​ടി​ൽ 500 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്നാ​ണ് സി​ബി​ഐ കേ​സ്. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​രെ അ​ഴി​മ​തി കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------