ഹ​രി​യാ​ന​യോ​ട് പൊ​രു​തി തോ​റ്റു; കേ​ര​ളം പു​റ​ത്ത്
Tuesday, January 19, 2021 4:29 PM IST
മും​ബൈ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി. ക​രു​ത്ത​രാ​യ ഹ​രി​യാ​ന​യോ​ട് നാ​ല് റ​ണ്‍​സി​ന് തോ​റ്റ​താ​ണ് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹ​രി​യാ​ന ആ​റ് വി​ക്ക​റ്റി​ന് 198 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി​യാ​യി കേ​ര​ള​ത്തി​ന് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194 റ​ണ്‍​സ് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

സ​ഞ്ജു സാം​സ​ണ്‍ (51), സ​ച്ചി​ൻ ബേ​ബി (68) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് കേ​ര​ളം പൊ​രു​തി​യ​ത്. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 35 റ​ണ്‍​സ് നേ​ടി. ശി​വം ചൗ​ഹാ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി (59) മി​ക​വി​ലാ​ണ് ഹ​രി​യാ​ന മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്.

ചൈ​ത​ന്യ ബി​ഷ്ണോ​യി (45), രാ​ഹു​ൽ തെ​വാ​ട്ടി​യ (പു​റ​ത്താ​കാ​തെ 41) എ​ന്നി​വ​രും ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി. കേ​ര​ള​ത്തി​നാ​യി ജ​ല​ജ് സ​ക്സേ​ന​യും സ​ച്ചി​ൻ ബേ​ബി​യും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

അ​ഞ്ച് മ​ത്സ​ര​വും ജ​യി​ച്ച ഹ​രി​യാ​ന ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​മാ​രാ​യി ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. കേ​ര​ളം ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യെ​ങ്കി​ലും ആ​ന്ധ്ര​യോ​ടും ഹ​രി​യാ​ന​യോ​ടും തോ​റ്റ​ത് തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------