മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് സെ​ഞ്ചു​റി; മും​ബൈ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ന്നും ജ​യം
Wednesday, January 13, 2021 11:11 PM IST
മും​ബൈ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് മി​ന്നും ജ​യം. ക​രു​ത്ത​രാ​യ മും​ബൈ​യ്ക്കെ​തി​രെ എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം.

സെ​ഞ്ചു​റി നേ​ടി പു​റ​ത്താ​വാ​തെ നി​ന്ന മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം രാ​ജ​കീ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 15.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

54 പ​ന്തി​ൽ 11 സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 137 റ​ണ്‍​സാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ അ​ടി​ച്ചു കൂ​ടി​യ​ത്. വെ​റും 37 പ​ന്തു​ക​ളി​ൽ നി​ന്നാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ സെ​ഞ്ചു​റി​നേ​ടി​യ​ത്.
തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച അ​സ്ഹ​റു​ദ്ദീ​ന് റോ​ബി​ൻ ഉ​ത്ത​പ്പ​യും സ​ഞ്ജു സാം​സ​ണും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി.

23 പ​ന്തി​ൽ 33 റ​ണ്‍​സ് നേ​ടി​യാ​ണ് റോ​ബി​ൻ ഉ​ത്ത​പ്പ പ​വ​ലി​യ​ൻ ക​യ​റി​യ​ത്. പി​ന്നാ​ലെ എ​ത്തി​യ സ​ഞ്ജു​വും ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ് കാ​ഴ്ച​വ​ച്ചു. 12 പ​ന്തി​ൽ 22 റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു ടീ​മി​നെ വി​ജ​യ​ത്തി​ന​രി​ക്കി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ ആ​ദി​ത്യ താ​രെ​യു​ടെ​യും (42) യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും (40) നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (33) ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് 196 റ​ണ്‍​സെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​നാ​യി കെ.​എം.​ആ​സി​ഫും ജ​ല​ജ് സ​ക്സേ​ന​യും മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​തേ​സ​മ​യം എ​സ്.​ശ്രീ​ശാ​ന്തി​ന് വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.