പ്ര​സി​ഡ​ൻ​ഷ്യ​ൽ മാ​പ്പി​ന് ഇ​ട​നി​ല​ക്കാ​ർ? യു​എ​സി​ൽ അ​ന്വേ​ഷ​ണം
Thursday, December 3, 2020 4:20 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മാ​പ്പു ല​ഭി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ നി​യ​മ​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി കോ​ട​തി​രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​യി. കൈ​ക്കൂ​ലി ന​ല്കി വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ക്കാ​ൻ ര​ഹ​സ്യ​സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണു സം​ശ​യം.

ഓ​ഗ​സ്റ്റി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഒ​രു ഫെ​ഡ​റ​ൽ കോ​ട​തി രേ​ഖ വ​ഴി​യാ​ണ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പു​റം​ലോ​കം അ​റി​ഞ്ഞ​ത്. രേ​ഖ​യി​ലെ പേ​രു​ക​ൾ ക​റു​ത്ത​മ​ഷി ഉ​പ​യോ​ഗി​ച്ചു മ​റ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​രൊ​ക്കെ ഉ​ൾ​പ്പെ​ട്ടു​വെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് നി​യ​മ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​താ​യി പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ചി​ല​ർ​ക്കു മാ​പ്പു ന​ല്കി ശി​ക്ഷ ഇ​ള​വു ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ഫ്ബി​ഐ​യോ​ടു നു​ണ പ​റ​ഞ്ഞ​തി​നു കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്ത​പ്പെ​ട്ട മു​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക്കി​ൾ ഫി​ന്നി​ന് ട്രം​പ് ക​ഴി​ഞ്ഞ​യാ​ഴ്ച മാ​പ്പു ന​ല്കി​യി​രു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ 212 ത​വ​ണ മാ​പ്പു ന​ല്കു​ക​യും 1715 ത​വ​ണ ശി​ക്ഷ ഇ​ള​വു ചെ​യ്യു​ക​യു​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.