നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ടു
Thursday, November 26, 2020 1:14 AM IST
ചെ​ന്നൈ: നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ടു. പു​തു​ച്ചേ​രി​ക്കും മാ​ര​ക്കാ​ന​ത്തി​നും ഇ​ട​യ്ക്കു​ള്ള തീ​ര​ത്താ​ണ് ചു​ഴ​ലി​ക്കാ​റ്റ് പ്ര​വേ​ശി​ച്ച​ത്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ കേ​ന്ദ്ര​ഭാ​ഗം പു​തു​ച്ചേ​രി​യി​ൽ നി​ന്നും 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ കാ​റ്റ് പൂ​ർ​ണ​മാ​യും ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

ചെ​ന്നൈ​യി​ല്‍ 80 മു​ത​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ലാ​കും കാ​റ്റ് വീ​ശു​ക. മ​ണി​ക്കൂ​റി​ല്‍ 130 മു​ത​ല്‍ 155 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ആ​ഞ്ഞ​ടി​ക്കാ​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

അ​തേ​സ​മ​യം, ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ചെ​ന്നൈ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന ചെ​ന്പാ​ര​ക്കോ​ണം അ​ണ​ക്കെ​ട്ട് ബു​ധ​നാ​ഴ്ച ഭാ​ഗി​ക​മാ​യി തു​റ​ന്നു. നു​ങ്ക​ന്പാ​ക്ക​ത്ത് 17 സെ​ന്‍റി​മീ​റ്റ​റും മീ​ന​ന്പാ​ക്ക​ത്ത് 16 സെ​ന്‍റി​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ചെ​ന്നൈ ന​ഗ​ര​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ​ക്കു മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മെ​ട്രൊ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ(​എം​ടി​സി) മാ​ത്ര​മാ​ണ് ബു​ധ​നാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
സ​ബ​ർ​ബ​ൻ എ​മു ട്രെ​യി​ൻ സ​ർ​വീ​സു​ൾ​പ്പെ​ടെ ചെ​ന്നൈ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ചെ​ന്നൈ​യി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള 12 വി​മാ​ന​സ​ർ​വീ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​ച്ചു.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വി​ജ​യ​വാ​ഡ, തി​രു​ച്ചി, തൂ​ത്തു​ക്കു​ടി, ബം​ഗ​ളൂ​രു, മാം​ഗ​ളൂ​രു, ഹൂ​ബ്ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണി​വ. മ​ഴ​യെ​ത്തു​ട​ർ​ന്നു ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

ചി​ദം​ബ​രം, കൂ​ഡ​ല്ലൂ​ർ, കാ​ര​യ്ക്ക​ൽ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലും ര​ണ്ടു​ദി​വ​സ​മാ​യി ക​ന​ത്ത​മ​ഴ​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ര​ധി​വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു​വ​രി​ക​യാ​ണ്. അ​ഡ​യാ​ർ ന​ദി​യു​ടെ ക​ര​ക​ളി​ലു​ള്ള​വ​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.