ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഗ്രെ​ഗ് ബാ​ർ​ക്ലേ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ
Wednesday, November 25, 2020 5:33 PM IST
ദു​ബാ​യ്: ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഗ്രെ​ഗ് ബാ​ർ​ക്ലേ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി) സ്വ​ത​ന്ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ ശ​ശാ​ങ്ക് മ​നോ​ഹ​ർ ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ബാ​ർ​ക്ലേ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം.

ഓ​ക്ല​ൻ​ഡി​ൽ​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ ബാ​ർ​ക്ലേ 2012 മു​ത ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ്. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഐ​സി​സി പ്ര​തി​നി​ധി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ൽ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലി​ലെ സ്ഥാ​നം ബാ​ർ​ക്ലേ ഒ​ഴി​യും.

ചൊ​വ്വാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സിം​ഗ​പ്പൂ​രി​ന്‍റെ ഇ​മ്രാ​ൻ ഖ്വാ​ജ​യെ തോ​ൽ​പി​ച്ചാ​ണ് ഗ്രെ​ഗ് ബാ​ർ​ക്ലേ ഐ​സി​സി ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. 16 അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വോ​ട്ടെ​ടു​പ്പി​ൽ ബാ​ർ​ക്ലേ​ക്ക് 11 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.