പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സുപ്രീംകോടതി ത​ള്ളി
Tuesday, November 24, 2020 1:27 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ര​ണാ​സി​യി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത് മു​ൻ ബി​എ​സ്എ​ഫ് ജ​വാ​ൻ തേ​ജ് ബ​ഹാ​ദു​ർ യാ​ദ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. സു​പ്രീം​കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന തേ​ജ് ബ​ഹാ​ദു​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് തേ​ജ് ബ​ഹാ​ദു​ർ ആ​ദ്യം അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ജ​വാ​ന്മാ​ർ​ക്ക് മോ​ശം ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് തേ​ജ് ബ​ഹാ​ദു​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ബി​എ​സ്എ​ഫി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.