ഹാ​ത്ര​സ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ടം; ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി
Tuesday, October 27, 2020 1:13 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണു തീ​രു​മാ​നം.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​ക്കാ​വും കേ​സി​ലെ മേ​ൽ​നോ​ട്ട ചു​മ​ത​ല. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​നി അ​വ​ർ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സി​ബി​ഐ​യോ എ​സ്ഐ​ടി​യോ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി​പ​റ​ഞ്ഞ​ത്. കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ​ത്യ​മ ദു​ബെ​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ട​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ ഡ​ൽ​ഹി​യി​ലെ കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പു​റ​മേ കേ​സി​ന്‍റെ വി​ചാ​ര​ണ യു​പി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളും സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.