സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ലെ അ​പ​ക​ടം ലീ​ഗി​ന് മു​മ്പേ എ​സ്എ​ൻ​ഡി​പി മ​ണ​ത്ത​റി​ഞ്ഞു: വെ​ള്ളാ​പ്പ​ള്ളി
Monday, October 26, 2020 5:37 PM IST
ആ​ല​പ്പു​ഴ: മു​ന്നാ​ക്ക സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന് പി​ഴ​വ് പ​റ്റി​യെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സ​ർ​ക്കാ​ർ പ​റ​ഞ്ഞ​തും ന​ട​പ്പാ​ക്കി​യ​തും ത​മ്മി​ൽ വൈ​രു​ധ്യ​മു​ണ്ട്. സം​വ​ര​ണ​ത്തി​ലെ അ​പ​ക​ടം ലീ​ഗി​ന് മു​മ്പേ എ​സ്എ​ൻ​ഡി​പി യു​ണി​യ​ന്‍ മ​ണ​ത്ത​റി​ഞ്ഞെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

സം​വ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മ്പ​ന്ന​രാ​ണ്. സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ പി​ന്നാ​ക്ക- മു​ന്നാ​ക്ക അ​ന്ത​രം വ​ർ​ധി​ക്കു​ക​യാ​ണ്. പ​ദ​വി​ക​ളി​ലും അ​വ​സ​ര​ങ്ങ​ളി​ലു​മു​ള്ള പി​ന്നാ​ക്ക-​മു​ന്നാ​ക്ക അ​ന്ത​രം കു​റ​യ്ക്കു​ക​യാ​ണു സം​വ​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ മ​റി​ച്ചാ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.