സി​ബി​ഐ എ​ത്തി​യ​തി​നു പി​ന്നാ​ലെ ലൈ​ഫി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Friday, September 25, 2020 9:42 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ പ്രാ​ഥ​മി​ക പ ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വി​ജി​ല​ൻ​സ് സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കു​ന്നേ​രം വി​ജി​ല​ൻ​സ് സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റ് അ​ന​ക്സി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ത്തി ലൈ​ഫ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു.

ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ ന​ട​പ​ടി​യാ​ണി​ത്. ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. കോ​ട്ട​യം യൂ​ണി​റ്റ് എ​സ്പി വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.