ര​ണ്ടാ​മ​തൊ​രു ഊ​ഴ​മി​ല്ല; ര​ണ്ടാ​മൂ​ഴം ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സി​നി​മ​യാ​ക്കി​ല്ല, തി​ര​ക്ക​ഥ എം.​ടി​ക്ക്
Friday, September 18, 2020 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: എം.​ടി വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ വി​ഖ്യാ​ത നോ​വ​ൽ ര​ണ്ടാ​മൂ​ഴം ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സി​നി​മ​യാ​ക്കി​ല്ല. തി​ര​ക്ക​ഥ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ എം.​ടി​ക്ക് തി​രി​ച്ച് ന​ല്‍​കും. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ന​ല്‍​കി​യ ഒ​ന്നേ​കാ​ല്‍​കോ​ടി മു​ൻ‌​കൂ​ർ പ​ണം എ.​ടി മ​ട​ക്കി ന​ല്‍​കും. ‌‌‌

ഈ ​വ്യ​വ​സ്ഥ​ക​ളോ​ടെ എം.​ടി​യും ശ്രീ​കു​മാ​ര്‍ മേ​നോ​നും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഒ​ത്തു​തീ​ർ​ത്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ഇ​രു​കൂ​ട്ട​രും കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കും. ക​ഥ​യ്ക്കും തി​ര​ക്ക​ഥ​യ്ക്കും മേ​ല്‍ എം.​ടി​ക്കാ​യി​രി​ക്കും പൂ​ര്‍​ണ അ​വ​കാ​ശം. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ര​ണ്ടാ​മൂ​ഴം ആ​സ്പ​ദ​മാ​ക്കി​യോ, ഭീ​മ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി​യോ സി​നി​മ എ​ടു​ക്കി​ല്ല എ​ന്നി​വ​യാ​ണ് മ​റ്റ് വ്യ​വ​സ്ഥ​ക​ള്‍.

ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എം.​ടി​ക്കെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​പേ​ക്ഷ ന​ല്‍​കി. ഒ​ത്തു​തീ​ർ​പ്പ് ക​രാ​ർ സു​പ്രിം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ എം.​ടി ന​ല്‍​കി​യ ഹ​ര്‍​ജി കൂ​ടി പി​ന്‍​വ​ലി​ക്കു​ന്ന​തോ​ടെ ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ക​രാ​ർ പ്ര​കാ​രം മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങ​ണ​മെ​ന്ന ധാ​ര​ണ തെ​റ്റി​ച്ച​തോ​ടെ എം.​ടി സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ൾ​ക്കു​മെ​തി​രെ കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മെ​ന്ന് എം.​ടി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.