കോ​വി​ഡ് ഭീ​ഷ​ണി; ബി​യാ​ൻ​ക ആ​ൻ​ഡ്രി​സ്ക്യൂ യു​എ​സ് ഓ​പ്പ​ണി​നി​ല്ല
Friday, August 14, 2020 5:18 AM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് നി​ല​വി​ലെ വ​നി​താ ചാ​മ്പ്യ​ൻ ബി​യാ​ൻ​ക ആ​ൻ​ഡ്രി​സ്ക്യൂ പി​ൻ​മാ​റി. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ആ​ൻ​ഡ്രി​സ്ക്യൂ യു​എ​സ് ഓ​പ്പ​ണി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ഡ​ബ്ല്യൂ​ടി​എ ഫൈ​ന​ൽ​സി​നു ശേ​ഷം ആ​ൻ​ഡ്രി​സ്ക്യൂ കോ​ർ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല.

യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് പി​ൻ​മാ​റു​ന്ന മു​ൻ​നി​ര താ​ര​ങ്ങ​ളി​ൽ നാ​ലാ​മ​ത്തെ ആ​ളാ​ണ് ആ​ൻ​ഡ്രി​സ്ക്യൂ. നേ​ര​ത്തെ ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി​യും എ​ലി​ന സ്വി​റ്റോ​ളി​ന​യും കി​കി ബെ​ർ​ട്ട​ൻ​സും ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു. ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ലെ​പ്പും ക​ളി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ ടെ​ന്നീ​സ് ഇ​തി​ഹാ​സം സെ​റീ​ന വി​ല്യം​സ് മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ യു​എ​സ് ഓ​പ്പ​ണി​നി​ല്ലെ​ന്നു നി​ല​വി​ലെ പു​രു​ഷ വി​ഭാ​ഗം ചാ​മ്പ്യ​ൻ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ അ​റി യി​ച്ചി​രു​ന്നു. കാ​ൽ​മു​ട്ടി​ലെ ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലു​ള്ള സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​റും ഇ​ത്ത​വ​ണ​ത്തെ യു​എ​സ് ഓ​പ്പ​ണി​നി​ല്ല. ഈ ​മാ​സം 31നാ​ണ് യു​എ​സ് ഓ​പ്പ​ണ്‍ ആ​രം​ഭി​ക്കു​ക. അ​ട​ച്ചി​ട്ട സ്റ്റോ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.