ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
1571614
Monday, June 30, 2025 5:12 AM IST
കോഴിക്കോട്: വടകര കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 'കമ്പ്യൂട്ടിങ്ങിലെയും സിസ്റ്റം ഡിസൈനിങ്ങിലെയും സമീപകാല മുന്നേറ്റങ്ങള്‍' വിഷയത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കോണ്‍ഫറന്‍സ് കേംബ്രിഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും വടകര എൻജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ഥിയും 2017ല്‍ ലോകത്തെ മികച്ച 50 സ്ത്രീ സംരംഭകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോ. നികിത ഹരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് "നിര്‍മിത ബുദ്ധിയില്‍ ചലിക്കുന്ന പുതിയ ലോകം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഭിലായി ഐഐടിയിലെ അസി. പ്രഫ. ടി.വി. ശ്രീജിത്ത്, സിങ്കപ്പൂര്‍ നന്യാംഗ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് സയിന്റിസ്റ്റ് അഖില്‍ കെ. രമേഷ്, എന്‍എക്സ്പി സെമി കണ്ടക്ടര്‍ ടെക്നോളജിയില്‍ ഡിസൈന്‍ എൻജിനീയറായ പ്രഹ്ളാദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.