കേരളത്തിലേത് വ്യവസായ സൗഹൃദാന്തരീക്ഷം: തോട്ടത്തില്‍ രവീന്ദ്രന്
1571613
Monday, June 30, 2025 5:12 AM IST
കോഴിക്കോട്: കേരളത്തില്‍ നിലവിലുള്ളത് വ്യവസായ സൗഹൃദാന്തരീക്ഷമാണെന്നും യുവത തൊഴിലന്വേഷകരാവാതെ തൊഴില്‍ദായകരായി മാറുകയാണ് വേണ്ടതെന്നും തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന്റെയും (ഐസിഎഐ) ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന എംഎസ്എംഇ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ കഴിവുകള്‍ ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടണമെന്നും എംഎല്‍എ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ജില്ലയിലെ മുതിര്‍ന്ന സംരംഭകരെ ആദരിക്കുകയും പരമ്പരാഗത കരകൗശല മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.
കോഴിക്കോട് ബ്രാഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ചെയര്മാന് സി.എ. സച്ചിന് ശശിധരന് അധ്യക്ഷത വഹിച്ചു.