ര​ജി​സ്ട്രേ​ഷ​ൻ ബോ​ർ​ഡി​ൽ പ​ച്ച നി​റം: പ്ര​ചാ​ര​ണം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ
Tuesday, August 11, 2020 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ച്ച നി​റ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ബോ​ർ​ഡ് വ​ച്ച സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​ത്തോ​ടെ പ്ര​ച​രി​ക്കു​ന്ന ഒ​രു ഫേ​സ്ബു​ക് പോ​സ്റ്റ് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​കം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഫാ​ക്ട് ചെ​ക്ക് ഡി​വി​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ത​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന സ​ന്ദേ​ശ​വും പോ​സ്റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്ത​രം പോ​സ്റ്റു​ക​ൾ വി​ശ്വ​സി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​നി​റം പ​ച്ച​യാ​ണ്. കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഇ​തു കേ​ര​ള​ത്തി​ലോ, കാ​ഷ്മീ​രി​ലോ, രാ​ജ്യ​ത്ത് എ​വി​ടെ​യാ​യാ​ലും പ​ച്ച ത​ന്നെ​യാ​യി​രി​ക്കും നി​റ​മെ​ന്നും പി​ആ​ർ​ഡി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.