സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ല് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Monday, August 10, 2020 9:02 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്നും അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ഈ ​ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച മ​ഴ ഇ​പ്പോ​ഴും ശ​ക്ത​മാ​യി തു​ട​രു​ന്ന കാ​സ​ർ​ഗോ​ട്ട് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ളാ തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

മൂ​ന്ന​ര മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ചേ​ക്കും. മീ​ൻ​പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​ത്. അ​തേ​സ​മ​യം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദം ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങി​യ​തോ​ടെ ചൊ​വ്വാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.