സൂ​ക്ഷി​ക്കു​ക..! അ​തി​തീ​വ്ര മ​ഴ തു​ട​രും: ഏ​ഴു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Sunday, August 9, 2020 11:00 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​ഴു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എറണാകുളം തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്ത് യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ൽ‌ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​ത്തേ​ക്കു കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഡാ​മു​ക​ളി​ൽ‌ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക​ വ​ർ​ധി​പ്പി​ക്കു​കയാണ്. മ​ധ്യ​കേ​ര​ള​ത്തി​ലെ​യും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ​യും പ​ല ഡാ​മു​ക​ളും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.