ക​ന​ത്ത മ​ഴ: ഇ​രി​ട്ടി​യി​ൽ കു​ന്നി​ടി​ഞ്ഞ് താഴ്ന്നു
Friday, August 7, 2020 1:13 PM IST
കണ്ണൂർ: ഇ​രി​ട്ടി-വീ​രാ​ജ്പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ട്ടി ഗ​സ്റ്റ്‌ ഹൗ​സി​ന് സ​മീ​പം കൂ​റ്റ​ൻ കു​ന്നി​ടി​ഞ്ഞു വീ​ണു. ത​ല​ശേ​രി-വ​ള​വു​പാ​റ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി കു​ന്നിടിച്ച് വീ​തി കൂ​ട്ടി​യ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വ​ലി​യ​പാ​റ​ക​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ പ​തി​ച്ചെ​ങ്കി​ലും വാ​ഹ​ന-കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം വ​ഴി മാ​റി. കു​ന്നി​ടി​ച്ചി​ൽ ഭീ​തി നി​ലനി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​ണ്. കു​ട​കി​ൽ ഉ​രു​ൾപൊ​ട്ട​ലി​ലും ഇ​വി​ടു​ത്തെ ക​ന​ത്ത മ​ഴ​യും കൂ​ടി​യാ​യ​തോ​ടെ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ വെ​ള്ളം ക​യ​റ​ൽ ഭീ​തി​യി​ലാ​ണ്.

വ​ള്ളി​ത്തോ​ട്, മാ​ട​ത്തി​ൽ, ക​ച്ചേ​രിക്ക​ട​വ്, നു​ച്യാ​ട്, മ​ണി​ക​ട​വ്, ഇ​രി​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​ധി​കൃ​ത​ർ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.