"സൂക്ഷിച്ചോ, ആരിൽനിന്നും കോവിഡ് പകരാം': ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി
Wednesday, July 15, 2020 6:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. "ആ​രി​ൽ നി​ന്നും രോ​ഗം പ​ക​രാം' എ​ന്ന ജാ​ഗ്ര​ത എ​പ്പോ​ഴു​മു​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് അ​വ​ലോ​ക​നത്തിന് ശേഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​ന്പ​യി​ൻ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത എ​പ്പോ​ഴും ഉ​ണ്ടാ​ക​ണം. രോ​ഗി​ക​ളി​ൽ 60 ശ​ത​മാ​ന​ത്തോ​ളം പേ​ർ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രാ​ണ്. ഒ​രാ​ളി​ൽ നി​ന്നും ര​ണ്ട് മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച് സ്വ​യം സു​ര​ക്ഷി​ത​വ​ല​യം തീ​ർ​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. "ജീ​വ​ന്‍റെ വി​ല​യു​ള്ള ജാ​ഗ്ര​ത' എ​ന്ന​താ​ണ് മൂ​ന്നാം​ഘ​ട്ട കാ​ന്പ​യി​നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.