കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ്: ഡോ​ക്ട​ർ​മാ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Saturday, July 11, 2020 5:37 PM IST
തൃ​ശൂ​ർ: അ​രി​മ്പൂ​രി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത മു​ഴു​വ​ൻ ഡോ​ക്ട​ർ​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

ജൂ​ലൈ 21 വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, മ​രി​ച്ച സ്ത്രീ​യു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തി​ന് മു​ന്പ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ജില്ലയിലെ പു​തി‍​യ കോ​വി​ഡ് വ്യാപന സാ​ഹ​ച​ര്യ​ത്തി​ൽ അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡും അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.