വെ​ട്ടു​ക്കിളി ഭ​യം; പാ​ത്രം കൊ​ട്ടി ത​ട​വു​കാ​ര്‍
Saturday, July 11, 2020 1:43 PM IST
ഫി​റോ​സാ​ബാ​ദ്: വെ​ട്ടു​​ക്കിളി​ക​ളെ അ​ക​റ്റാ​ന്‍ പാ​ത്രം കൊ​ട്ടി ത​ട​വു​കാ​ര്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​രാ​ണ് ജ​യി​ലി​നു​ള്ളി​ലെ​ത്തി​യ വെ​ട്ടു​​ക്കിളി​ക​ളെ ഓ​ടി​ക്കാ​ന്‍ പാ​ത്രം കൊ​ട്ടി​യ​ത്.

ഏ​ഴ് ഏ​ക്ക​റു​ക​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​യി​ലി​ല്‍ 1,700 ത​ട​വു​കാ​രാ​ണു​ള്ള​ത്. ജ​യി​ലി​നു​ള്ളി​ല്‍ ന​ട്ടു വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വെ​ട്ടു​​ക്കിളി​ക​ള്‍ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് ത​ട​വു​കാ​ര്‍ പാ​ത്രം കൊ​ട്ടി​യ​തെ​ന്ന് ജ​യി​ല്‍ മേ​ധാ​വി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.