സ​മൂ​ഹ​വ്യാ​പ​ന ഭീ​ഷ​ണി; കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്
Wednesday, July 8, 2020 5:46 PM IST
കാ​സ​ർ​ഗോ​ഡ്: കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ആ​ള​ക​ലം പാ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ആ​ളു​ക​ൾ നി​ർ​ബ​ന്ധ​മാ​യും അ​നു​സ​രി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ അ​റി​യി​ച്ചു.

മ​ഞ്ചേ​ശ്വ​ര​ത്ത് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ്

മ​ഞ്ചേ​ശ്വ​രം പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലു​ടെ ലാ​ബ്ടെ​ക്നീ​ഷ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു. ഈ ​പ​ശ്ചാ​ത​ല​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ടൗ​ണു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. നി​ർ​ദ്ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

ക​ട​ക​ളി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​രു​ത്

ക​ട​ക​ൾ, മ​റ്റു​വ്യാ​പ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​സ​മ​യം പാ​ടി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളെ പ​ര​മാ​വ​ധി ക്യൂ ​ആ​യി നി​ർ​ദ്ദി​ഷ്ട​സ്ഥ​ല​ങ്ങ​ളി​ൽ (മാ​ർ​ക്ക് ചെ​യ്ത്) നി​ർ​ത്ത​ണം. ആ​വ​ശ്യാ​നു​സ​ര​ണം സ്ഥാ​പ​ന​ത്തി​ന​ക​ത്തേ​ക്ക് ക​യ​റ്റി​വി​ട​ണം. സാ​നി​റ്റൈ​സ​ർ ഉ​ട​മ ല​ഭ്യ​മാ​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തും, ജോ​ലി​സ്ഥ​ല​ത്തും മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തും, പ​രി​പാ​ടി​ക​ൾ​ക്കും ഒ​ത്തു​കൂ​ടു​ന്ന​വ​ർ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ ഒ​രേ​സ​മ​യം 50 ആ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ആ​ള​ക​ലം പാ​ലി​ച്ചു​വേ​ണം ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ.

പൊ​തു ഇ​ട​ങ്ങ​ളി​ൽ തു​പ്പ​രു​ത്

റോ​ഡി​ലും ഫു​ഡ്പാ​ത്തി​ലും തു​പ്പ​രു​ത്. അ​നു​മ​തി​യോ​ടു​കൂ​ടി​മാ​ത്ര​മേ ജാ​ഥ​ക​ളും മ​റ്റു സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ പാ​ടു​ള്ളു. പ​ര​മാ​ധി 10 ആ​ൾ​ക്കാ​ർ മാ​ത്ര​മേ പാ​ടു​ള്ളു. ക്യ​ത്യ​മാ​യ ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചു​വേ​ണം ന​ട​ത്താ​ൻ. ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ തു​ട​ങ്ങി​യ മു​ഴു​വ​ൻ കാ​യി​ക​വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ വ​രെ പി​ഴ​യും ര​ണ്ട് വ​ർ​ഷം​വ​രെ ത​ട​വും ശി​ക്ഷ ല​ഭി​ക്കാം.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പൊ​തു​പ​രി​പാ​ടി​ക​ളോ, ആ​ഘോ​ഷ​ങ്ങ​ളോ ന​ട​ത്തു​വാ​ൻ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ​കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലേ​ക്ക് പു​റ​ത്തു​നി​ന്നും ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​വാ​നോ അ​വി​ടെ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഒ​ഴി​കേ പു​റ​ത്തേ​ക്ക് പോ​കു​വാ​നോ അ​നു​വ​ദി​ക്കു​ക​യി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും മെ​ഡി​ക്ക​ൽ​സ്റ്റോ​റു​ക​ളി​ലും ഒ​രേ​സ​മ​യം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

വീ​ടു​ക​ളി​ലും, സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ലം​ഘി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലി​സി​നെ നി​യോ​ഗി​ക്കും. ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ച​ര​ക്കു ലോ​റി​ക​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട​രു​ത്

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ച​ര​ക്കു ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി റോ​ഡ്സൈ​ഡി​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പാ​ഴ്സ​ലാ​യി മാ​ത്ര​മേ വാ​ങ്ങാ​ൻ പാ​ടു​ള്ളു. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ആ​ള​ക​ലം പാ​ലി​ക്ക​ണം. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല​യി​ലേ​ക്ക് വ​ന്നാ​ൽ അ​വ​ർ 14 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യേ​ണ്ട​തും അ​തി​നു​ള്ള സൗ​ക​ര്യം അ​വ​രെ​കൊ​ണ്ടു​വ​രു​ന്ന കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ ചെ​യ്തു കൊ​ടു​ക്കേ​ണ്ട​തു​മാ​ണ്.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം

പൊ​തു​ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പോ​ലി​സ്‌​സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടു​ചെ​ന്ന് പ​രാ​തി​ക​ൾ കൊ​ടു​ക്കേ​ണ്ട​തി​ല്ല. പ​ക​രം ഇ-​മെ​യി​ൽ പോ​ലു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളി​ലു​ടെ പ​രാ​തി കൊ​ടു​ക്കാ​വു​ന്ന​താ​ണ്. ബേ​ക്ക​ൽ, റാ​ണി​പു​രം, പൊ​സ​ടി​ക​ന്പെ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ജൂ​ലൈ 31 വ​രെ തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.