പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണം; കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ഹ​ർ​ജി ത​ള്ളി
Saturday, May 30, 2020 10:10 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​മ​ച​ന്ദ്ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

സി​പി​എം നേ​താ​ക്കൾ അ​യ്യ​പ്പ വി​ശ്വാ​സി​ക​ള​ല്ലെ​ന്നും അ​വ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ൽ ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​സം​ഗി​ച്ചെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, പ​രാ​മ​ർ​ശ​ങ്ങ​ൾ അ​യോ​ഗ്യ​ത ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.