ആ​റ​ര​യ്ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ്; ആ​പ്പ് പ​ണി​മു​ട​ക്കി​ൽ​ത​ന്നെ
Friday, May 29, 2020 8:40 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ൽ ബെ​വ് ക്യൂ ​ആ​പ്പ് വ​ഴി ശ​നി​യാ​ഴ്ച​ത്തേ​ക്കു​ള്ള ടോ​ക്ക​ണു​ക​ൾ ന​ൽ​കു​മെ​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദ​വും പാ​ഴ്വാ​ക്കാ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് എ​ട്ട​ര​യാ​യി​ട്ടും ആ​പ്പ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ചി​ല ഫോ​ണു​ക​ളി​ൽ നെ​റ്റ്വ​ർ​ക്ക് എ​റ​ർ എ​ന്നാ​ണു കാ​ണി​ക്കു​ന്ന​ത്. മ​റ്റു ചി​ല ഫോ​ണു​ക​ളി​ൽ ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു പോ​ലു​മി​ല്ല.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്പ് വ​ഴി ടോ​ക്ക​ണ്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച​താ​യി എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ആ​പ്പ് പ​ണി​മു​ട​ക്ക് തു​ട​രു​ന്ന​ത്.

വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദേ​ശ​മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വി​ക​സി​പ്പി​ച്ച ബെ​വ് ക്യൂ ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​ങ്കേ​തി​ക പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് മ​ന്ത്രി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നി​ൽ നി​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​രു ദി​വ​സം ഏ​ക​ദേ​ശം 4.5 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മ​ദ്യ​വി​ത​ര​ണം ന​ട​ത്താ​നാ​വു​ക. മേ​യ് 31 (ഞാ​യ​റാ​ഴ്ച), ജൂ​ണ്‍ ഒ​ന്ന് (്രെ​ഡെ ഡേ) ​തി​യ​തി​ക​ളി​ൽ മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​ണ്. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ എ​ല്ലാ സാ​ങ്കേ​തി​ക പ​രി​മി​തി​ക​ളും പ​രി​ഹ​രി​ച്ച് പൂ​ർ​ണ​മാ​യ സം​വി​ധാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ബെ​വ്കോ എം​ഡി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.