അ​തി​ശ​ക്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ഇ​ടു​ക്കി​യി​ൽ ര​ണ്ടു​ദി​വ​സം ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Friday, May 29, 2020 5:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 മി​ല്ലീ​മീ​റ്റ​ർ വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലീ​മീ​റ്റ​ർ മു​ത​ൽ 204.5 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മേ​യ് 30-ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 31-ന് ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ജി​ല്ല​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​ന് കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും ജൂ​ണ്‍ ര​ണ്ടി​ന് കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.