പോ​ലീ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം: എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രേ നി​യ​മോ​പ​ദേ​ശം
Wednesday, May 27, 2020 11:50 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി. എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രേ​യാ​ണ് എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം. ക്രൈം​ബ്രാ​ഞ്ചി​നാ​ണ് എ​ജി ഇ​തു​സം​ബ​ന്ധി​ച്ചു നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്.

പോലീസ് ഡ്രൈവർ ഗവാസ്കർ തന്നെ മർദ്ദിച്ചുവെന്ന എഡിജിപിയുടെ മകളുടെ പരാതി നിലനിൽക്കില്ലെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ താൻ പെൺകുട്ടിയുടെ മർദ്ദനത്തിനിരയായെന്ന ഗവാസ്കറുടെ പരാതി നിലനിൽക്കുന്നതാണെന്നും എജി നിയമോപദേശം നൽകി.

2018 ജൂ​ണ്‍ 14-​നാ​ണ് എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​നെ മ​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഔദ്യോഗിക വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്പോ​ഴാ​യി​രു​ന്നു മ​ർ​ദ​നം.

ക​ഴു​ത്തി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ ഗ​വാ​സ്ക​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ മ​ക​ൾ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​യി​രു​ന്നു എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി​യു​ടെ മ​ക​ളും, ഇ​വ​രു​ടെ പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രേ എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വാ​സ്ക​റും ക്രൈം​ബ്രാ​ഞ്ചി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.