പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്ക് മാ​സം 50,000 വീ​തം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു ന​ല്‍​കു​മെ​ന്ന് ബി​പി​ന്‍ റാ​വ​ത്ത്
Sunday, May 24, 2020 2:54 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് എ​ല്ലാ മാ​സ​വും പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കു 50,000 രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ് ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് അ​റി​യി​ച്ചു. ത​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം ഈ ​തു​ക ന​ല്‍​കു​ന്ന​ത്.

അ​ധി​കൃ​ത​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് മാ​ര്‍​ച്ചി​ല്‍ ബി​പി​ന്‍ റാ​വ​ത്ത് ക​ത്തെ​ഴു​തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ആ​ദ്യം ഘ​ഡു​വാ​യ 50,000 രൂ​പ ഏ​പ്രി​ല്‍ മാ​സ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും പി​ടി​ച്ചു.

ഫ​ണ്ട് ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ മ​റ്റ് സേ​നാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം അ​ദ്ദേ​ഹം പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നു. എ​ല്ലാ മാ​സ​വും ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്കു കൈ​മാ​റാ​നു​ള്ള അ​വ​സ​രം പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് നി​ര്‍​ബ​ന്ധ​മ​ല്ല.

പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കു പ​ണം സം​ഭാ​വ​നാ​യാ​യി ന​ല്‍​കു​വാ​ന്‍ മ​റ്റു മു​തി​ര്‍​ന്ന് സേ​നാം​ഗ​ങ്ങ​ളെ​യും പ്രേ​രി​പ്പി​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​ഥോ​റി​റ്റി അം​ഗ​വും മു​ന്‍ കോ​സ്റ്റ്ഗാ​ര്‍​ഡ് ചീ​ഫു​മാ​യി​രു​ന്ന രാ​ജേ​ന്ദ്ര സിം​ഗും ത​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും 30 ശ​ത​മാ​നം പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.