എം.​കെ. അ​ർ​ജു​ന​ൻ അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, April 6, 2020 9:02 AM IST
തി​രു​വ​ന​ന്ത​പു​രം: എം.​കെ. അ​ർ​ജു​ന​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ർ​ജു​ന​ന്‍റെ വി​യോ​ഗം നി​ക​ത്താ​നാ​ക്കാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ട​ക-​ച​ല​ച്ചി​ത്ര ക​ല​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക്ക് ല​ഭി​ച്ച അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് അ​ർ​ജു​ന​ൻ മാ​ഷ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഗീ​ത​ലോ​ക​ത്തി​ന് മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ർ​ജു​ന​ൻ അ​ന്ത​രി​ച്ച​ത്. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ലാ​യി എ​ഴു​നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി. നാ​ട​ക​ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് സം​ഗീ​ത ലോ​ക​ത്തെ​ത്തി​യ അ​ദ്ദേ​ഹം1968 ല്‍ ​ക​റു​ത്ത പൗ​ര്‍​ണി എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യാ​ണ് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.